ADVERTISEMENT

ദോഹ∙ഖത്തറിലെ ഏതാനും ചില ബാങ്കുകളുടെയും കമ്പനികളുടെയും മൂലധന നിക്ഷേപത്തിൽ വിദേശീയർക്കുള്ള ഉടമസ്ഥാവകാശം വർധിപ്പിക്കാൻ മന്ത്രിസഭയുടെ അനുമതി.

2 ബാങ്കുകൾക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് കീഴിലെ 3 കമ്പനികൾക്കുമാണ് വിദേശ ഉടമസ്ഥാവകാശം വർധിപ്പിക്കാൻ അനുമതി നൽകിയത്. ഇതു പ്രകാരം ഖത്തർ ഇന്റർനാഷനൽ ഇസ്‌ലാമിക് ബാങ്ക്, ദോഹ ബാങ്ക് എന്നീ ബാങ്കുകൾക്കും മെഡികെയർ ഗ്രൂപ്പ്, ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട് കമ്പനി ലിമിറ്റഡ് (നക്കിലാത്ത്), ഖത്തർ ഫ്യുവൽ കമ്പനി (വൊക്വോദ്) എന്നീ കമ്പനികൾക്കുമാണ് അനുമതി ലഭിച്ചിരിക്കുന്നത്.

അമീരി ദിവാനിൽ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകിയത്. വാണിജ്യ-വ്യവസായ മന്ത്രിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.

English Summary : Qatar cabinet approves to increase the percentage of expat ownership in companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com