ഉചിത സമയത്ത് വാറ്റ് വരും: ധനമന്ത്രി

SHARE

ദോഹ∙ഉചിതമായ സമയം എത്തുമ്പോൾ രാജ്യത്ത് മൂല്യ വർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ ഖുവാരി.

നികുതി പരിഷ്‌കരണങ്ങൾ പദ്ധതികളുടെ ഭാഗമാണ്. ഉചിതമായ സമയം വന്നെത്തിയാൽ വാറ്റ് നടപ്പാക്കുമെന്ന് ദോഹയിൽ നടക്കുന്ന ഖത്തർ സാമ്പത്തിക ഫോറത്തിൽ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ധനമന്ത്രി വെളിപ്പെടുത്തി. 

 അതേസമയം രാജ്യത്ത് എന്നാണ് വാറ്റ് നടപ്പാക്കുന്നത് എന്നത് തീരുമാനിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മേൽ അധിക ബാധ്യത ചുമത്തുന്നതിൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ വർഷം അൽഖുവാരി വ്യക്തമാക്കിയിരുന്നു.

 ഖത്തറും കുവൈത്തുമാണ് ഗൾഫ് മേഖലയിൽ വാറ്റ് ഏർപ്പെടുത്താത്ത 2 അറബ് രാജ്യങ്ങൾ. 2020 ൽ സൗദി അറേബ്യ വാറ്റ് 15 ശതമാനമാക്കി ഉയർത്തിയിരുന്നു.

English Summary Qatar will wait for right time to apply VAT: Minister

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS