ജിദ്ദ ∙ ചില സാഹചര്യങ്ങളിൽ തൊഴിലാളികളുടെ ഹുറൂബ് (ഒളിച്ചോടൽ) നീക്കം ചെയ്യാൻ സ്‌പോൺസറുടെ അനുമതി വേണ്ടെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളിയെ ഹുറൂബ് ആക്കിയ സ്ഥാപനത്തിന്റെ ലൈസൻസ് അവസാനിച്ച് നിലവിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ഹുറൂബ് നീക്കം ചെയ്യാനാകും.
80 ശതമാനം തൊഴിലാളികള്‍ക്ക് വേതന സുരക്ഷ പദ്ധതി പ്രകാരം ശമ്പളം നല്‍കാത്ത ചുവപ്പ് വിഭാഗത്തിലുള്ള സ്ഥാപനം, 75 ശതമാനം ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത ചുവപ്പ് കാറ്റഗറിയിലുള്ള സ്ഥാപനം എന്നിങ്ങനെയാണ് ഹുറൂബ് തൊഴിലുടമയുടെ സമ്മതമില്ലാതെ നീക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യങ്ങളെന്ന് തൊഴിൽകാര്യ അണ്ടർ സെക്രട്ടറി അബ്ദുൽമജീദ് അൽ റഷൂദി പറഞ്ഞു.