ഷാർജ രാജ്യാന്തര പുസ്തകമേള അവാർഡ്: റജിസ്ട്രേഷൻ ആരംഭിച്ചു

sharjah-book-festival-award
SHARE

ദുബായ് ∙ ഷാർജ ബുക്ക് അതോറിറ്റിയുടെ  നാൽപത്തിയൊന്നാമത് ഷാർജ രാജ്യാന്തര പുസ്തകമേള അവാർഡിന് (തുർജുമാൻ അവാർഡ്) റജിസ്ട്രേഷൻ ആരംഭിച്ചു. മികച്ച അറബിക് നോവൽ,  എമിറാത്തി പുസ്തകം, രാജ്യാന്തര പുസ്തകം, പ്രസാധകർ  എന്നിവയ്ക്കാണ് അവാർഡ് നൽകുക. ഇൗ വർഷം സെപ്റ്റംബർ ഒന്നാണ് അവസാന തിയതി. 

അറബിക് സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന അവാർഡിൽ ആകെ 3 ലക്ഷം ദിർഹമാണ് സമ്മാനത്തുക. മികച്ച എമിറാത്തി നോവലിന് ഒരു ലക്ഷം ദിർഹം നൽകും. അക്കാദമി പുസ്തകത്തിന് ഒരു ലക്ഷം, യുഎഇയെക്കുറിച്ചുള്ള ഫൊട്ടോഗ്രഫി പുസ്തകത്തിന് അരലക്ഷം, എമിറാത്തി ക്രിയേറ്റീവ് ലിറ്ററേച്ചറിന് അരലക്ഷം ദിർഹം എന്നിങ്ങനെയാണ് സമ്മാനം. പ്രസാധകർക്കും അവാർഡ് നൽകും. മികച്ച പ്രാദേശിക പ്രസാധകർ, അറബ് പ്രസാധകർ, ഇന്റർനാഷനൽ പ്രസാധകർ എന്നിവർക്ക് ആകെ 75,000 ദിർഹമാണ് സമ്മാനത്തുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA