വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കൗണ്‍സിലിന് ബഹ്റൈനില്‍ ഇന്ന് തിരിതെളിയും

wmc1
SHARE

മനാമ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പതിമൂന്നാം സമ്മേളനത്തിന് ബഹ്റൈനിലെ മനാമ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഇന്ന്(23) വൈകിട്ട് ആറിന് തിരി തെളിയും. കേരള വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി തുടങ്ങിയ നേതാക്കളും ആഗോള തലത്തിലെ വിവിധ പ്രൊവിന്‍സുകളില്‍നിന്ന് നാനൂറോളം പ്രതിനിധികളും പങ്കെടുക്കും.

ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.സി. മാത്യു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. ഡബ്ല്യുഎംസി ബഹ്റൈന്‍ പ്രൊവിന്‍സാണ് പതിമൂന്നാം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളനത്തിന്റെ റജിസ്‌ട്രേഷന്‍ രാവിലെ ആരംഭിച്ചു. പ്രതിനിധികള്‍ സമ്മേളന നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവിലെ സമ്മേളന വേദിക്ക് ഡബ്ല്യുഎംസി മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പരേതനായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.

ഇന്നു തുടങ്ങുന്ന സമ്മേളനം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ശനിയാഴ്ച നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളില്‍ പിന്നണി ഗായകന്‍ ബിജു നാരായണന്‍, നടനും സംവിധായകനുമായ രമേശ് പിഷാരടി തുടങ്ങിയവര്‍ അണിനിരക്കും. ഒട്ടേറെ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യയും സമാപന സമ്മേളനത്തില്‍ അരങ്ങേറുമെന്ന് സംഘാടകസമിതി  ചെയർമാനും മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാനുമായ രാധാകൃഷ്ണൻ തെരുവത്ത്, ജനറൽ കൺവീനറും ബഹ്റൈൻ  പ്രൊവിൻസ് പ്രസിഡന്റ് ഏബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡൻ്റ് ഹരീഷ് നായർ, ട്രഷറർ  ജിജോ ബേബി. ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ  ബാബു കുഞ്ഞി രാമൻ, സമ്മേളന രക്ഷാധികാരി ഡോ.പി.വി.ചെറിയാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 26 വരെ യാണ് സമ്മേളനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA