ജിദ്ദ ∙ മറ്റേതൊരു രാജ്യത്തേക്കാളും സൗദി അറേബ്യയിൽ തനിക്ക് സുരക്ഷിതത്വമുണ്ടെന്ന് പ്രമുഖ ബെൽജിയം ടെന്നീസ് താരവും ബ്ലോഗറുമായ അലക്സിയ തഷ്ബേവ. സൗദി അറേബ്യയിൽ താമസിക്കുമ്പോൾ എനിക്ക് സംതൃപ്തിയാണുള്ളത്. ഇവിടെ ജീവിക്കാൻ എനിക്ക് ഭയമില്ല– സൗദിയെ കുറിച്ച് തന്റെ സമൂഹ മാധ്യമ പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിൽ തഷ്ബേവ പറഞ്ഞു.
ഞാൻ അമേരിക്കയിലും യൂറോപ്പിലുമാണ് താമസിച്ചിരുന്നത്. എന്നിരുന്നാലും ഞാൻ ഇതുവരെ സന്ദർശിച്ച രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യം സൗദി അറേബ്യയാണ്. നിങ്ങൾക്ക് ആരുടെയും ശല്യമില്ലാതെ തെരുവിലൂടെ നടക്കാം. നിങ്ങളുടെ ഫോൺ എവിടെയെങ്കിലും വയ്ക്കാം. ആരും എടുക്കാതെ അത് അവിടെത്തന്നെ ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
English Summary : Belgian blogger says Saudi Arabia is safer than America and Europe