അബുദാബി ∙ ഇന്നലെ (വ്യാഴം) വൈകിട്ട് അബുദാബിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. അൽ ദന ഡിസ്ട്രിക്ടിലെ കെട്ടിടത്തിലാണ് സംഭവം.
അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി തീ അണച്ചെന്നും, തണുപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അബുദാബി പൊലീസ് അറിയിച്ചു. തീപിടിത്തത്തിൽ ഒരാൾ മരിച്ചതായും വെളിപ്പെടുത്തി. നിസാര പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളെക്കുറിച്ചും പരുക്കേറ്റയാളെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary : One dead, another injured in Abu Dhabi building fire