അഫ്ഗാൻ ഭൂകമ്പം: സഹായ ഹസ്തവുമായി യുഎഇ

uae-aid-to-afghanistan
SHARE

ദുബായ് ∙ കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് യുഎഇയുടെ ദുരിതാശ്വാസ സഹായം. യുഎഇയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം നടപ്പാക്കാനാണ് നീക്കം. 

uae-aid-to-afghanistan-2

ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്‌സ് റെഡ് ക്രസന്റും വിദേശകാര്യ മന്ത്രാലയത്തിന്റെയും രാജ്യാന്തര സഹകരണത്തിന്റെയും ഏകോപനത്തോടെ  നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

uae-aid-to-afghanistan-3

എമിറാത്തി ഹ്യുമാനിറ്റേറിയൻ സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത ദുരിതാശ്വാസപ്രവർത്തനം അയൽ, സൗഹൃദ രാജ്യങ്ങളോട് മാനുഷിക പരിഗണന പുലർത്തുന്നതിൽ യുഎഇക്കുള്ള പ്രതിബദ്ധത അടിവരയിടുന്നു. ബുധനാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,500 പേർ കൊല്ലപ്പെടുകയും 2,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

uae-aid-to-afghanistan-4

English Summary : UAE provides urgent aid to earthquake-affected people in Afghanistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS