അമിത് ജെയിന്റെ അറസ്റ്റ്; പ്രശ്നം പരിഹരിച്ചതായി ‌‌ഇമാർ ഗ്രൂപ്പ് വക്താവ്

SHARE

ദുബായ് ∙ ദുബായിലെ ഇമാർ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അമിത് ജെയിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പ്രശ്നം പരിഹരിച്ചതായും  ഇതേക്കുറിച്ച് കൂടുതൽ പറയാനില്ലെന്നും കമ്പനിയുടെ വക്താവ്  പറഞ്ഞു. 

വെള്ളിയാഴ്ച ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ ജെയിനെ കസ്റ്റഡിയിലെടുത്ത് ലോക്കൽ പൊലീസിന് കൈമാറിയതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നിർമാതാവായ ഇമാർ ദുബായിലെ ഏറ്റവും വലിയ ലിസ്റ്റഡ് ഡെവലപറാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS