ഇറാനിൽ ഭൂചലനം: യുഎഇയിൽ ശക്തമായ പ്രകമ്പനം, മലയാളികളും വിറച്ചു

1248-earthquake
SHARE

ദുബായ് ∙ ഇന്നു രാവിലെ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. പലരും തങ്ങൾക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും ഇത് മുൻപുണ്ടായതിനേക്കാൾ കൂടുതലായിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. 

മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്. വീട്ടു സാധനങ്ങൾ നിരങ്ങി നീങ്ങിയതായി പ്രദേശത്തു താമസിക്കുന്നവർ പറഞ്ഞു. എന്നാൽ, നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചു. രാവിലെ പ്രകമ്പനം അനുഭവപ്പെട്ടതായി ദുബായ് അൽ നഹ് ദയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ആദർശ് ജോർജ് പറഞ്ഞു.

ആറു മുതൽ ഏഴ് സെക്കൻഡ് വരെയായിരുന്നു പലയിടത്തും നേരിയ കുലുക്കം. ഇറാനിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 7.37ന് ഇറാനിൽ ഭൂചലനം ഉണ്ടായതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. യുഎഇയിലെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആരെയും ബാധിച്ചിട്ടില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. 

യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ടു കിലോമീറ്റർ താഴ്ചയിൽ തെക്കൻ ഇറാൻ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്.

English Summary: UAE: Residents report tremors as 5.7 magnitude earthquake strikes Iran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS