ലോക റെക്കോർഡ് സ്വന്തമാക്കി മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി

madina-islamic-university
SHARE

മദീന ∙ മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക്‌ ഗിന്നസ് റെക്കോർഡ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും വിദ്യാർഥികൾ  പഠിക്കുന്ന ക്യാംപസ് എന്ന പദവിയാണ് യൂണിവേഴ്‌സിറ്റി സ്വന്തമാക്കിയത്.

ഇവിടെ 170ലധികം രാജ്യങ്ങളിലെ വിദ്യാർഥികളാണ് ഒരുമിച്ച് പഠിക്കുന്നത്. ഇവരിൽ 50 ലേറെ വൈവിധ്യമാർന്ന ഭാഷകളാണ് സംസാരിക്കുന്നത്. വിദ്യാർഥികളുടെ ഈ അപൂർവ ഒരുമിച്ചു ചേരലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിക്കൊടുത്തത്.

1961ൽ ആരംഭിച്ച സർവ്വകലാശാലയിൽ ലോകമെമ്പാടുമുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.

മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മഹ്മൂദ് ബിന്‍ സൗദ് ബിന്‍ തുനയ്യാന്‍ അല്‍ സൗദ് രാജകുമാരന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ തലാല്‍ ഉമറില്‍ നിന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.

English Summary : Madinah University creates world record of hosting over 170 nationalities on campus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS