നാട്ടിലേക്കു വരേണ്ട ദിവസം മലയാളി കുവൈത്തിൽ മരിച്ചു
Mail This Article
×
കുവൈത്ത് സിറ്റി ∙ നാട്ടിലേക്കു വരാനിരിക്കെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാമാണ് (61) മരിച്ചത്.
ഇന്നലെ നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനു തലേന്നു രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
15 വർഷമായി കുവൈത്തിൽ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: ഷംസിയ. മകൾ: ആയിഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.