ADVERTISEMENT

ദോഹ∙ ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് ഖത്തറിന്റെ ഭരണാധികാരിയായി അമീർ തമീം സ്ഥാനമേറ്റത്. വലിയ നിക്ഷേപങ്ങൾ നടത്തുകയും ഉചിതമായ ഫലം കൈവരിക്കുകയും ചെയ്തില്ലെങ്കിൽ ശ്രദ്ധിക്കാതെ കടന്നു പോകരുത് എന്ന ഓർമപ്പെടുത്തലോടെയാണ് അധികാരത്തിൽ എത്തിയത്.

qatar-emir
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആധുനിക ഖത്തറിന്റെ ശിൽപിയായ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയ്ക്കൊപ്പം.

പ്രതീക്ഷക്കപ്പുറമുള്ള ഫലം കൈവരിക്കുകയും  സമസ്ത മേഖലയിലും  വികസിത രാജ്യങ്ങൾക്കൊപ്പം രാജ്യത്തെ മുൻനിരയിൽ എത്തിക്കാനും അമീറിന്റെ ഭരണ മികവിന് സാധിച്ചു.  9 വർഷങ്ങൾ കൊണ്ട് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലയിലുൾപ്പെടെ വലിയ പുരോഗതി കൈവരിച്ചതിനൊപ്പം വളർച്ചയുടെയും വികസനത്തിന്റെയും മാതൃകയായി എല്ലാ രാജ്യാന്തര വേദികളിലും നിറഞ്ഞു നിൽക്കാനും കഴിഞ്ഞു.

emir-world-economic-forum
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നു. ചിത്രം: ട്വിറ്റർ.

ആധുനിക ഖത്തറിന്റെ ശിൽപിയായ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ പുരോഗമനപരവും പ്രബുദ്ധവുമായ ആശയങ്ങളുടെ തുടർച്ചയായി മികവിന്റെ പാതയിൽ കൂടുതൽ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, കായിക നേട്ടങ്ങളും വിജയങ്ങളും നേടാനായി. രാജ്യാന്തര തലങ്ങളിലേക്കും വ്യാപിക്കുന്നതാണ് പല ഭരണ നേട്ടങ്ങളും. അധികാരത്തിലേറിയ നാൾ മുതൽ സമഗ്ര വികസനവും സാമ്പത്തിക വളർച്ചയും കൈവരിക്കുകയും ജനങ്ങളുടെ അന്തസിനും അവകാശങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന നൽകാനും കഴിഞ്ഞു.

emir-volodymyr-zelenskyy
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നു. ചിത്രം: ട്വിറ്റർ.

ഊർജ മേഖലയിൽ ലോകത്തിന്റെ ശ്രദ്ധേയ ശക്തിയായി മാറാൻ ഖത്തറിന് കഴിഞ്ഞു. പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥ വളർന്നു. നടപ്പു വർഷത്തിൽ  ജിഡിപി 4.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഭൂമിശാസ്ത്രപരമായി ചെറുതെങ്കിലും സമ്പന്നതയുടെയും വികസനത്തിന്റെയും കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുൻപിൽ നിൽക്കുന്ന ഖത്തറിനെ മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയിലേയ്ക്ക് ഉയർത്തിയതും വലിയ നേട്ടമാണ്.

emir
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നു. ചിത്രം: ട്വിറ്റർ.

ആഗോള തലത്തിൽ ദുരിതമനുഭവിക്കുന്നവരും നിരാലംബരുമായ  ജനങ്ങൾക്കായുള്ള കരുതലും കരുണയും നിറഞ്ഞ പ്രവർത്തികളിലൂടെയും അമീർ ശ്രദ്ധിക്കപ്പെട്ടു. ലോകരാജ്യങ്ങളുമായി മികച്ച നയതന്ത്ര, ഉഭയകക്ഷി ബന്ധം പുലർത്തുന്നതിലും ശ്രദ്ധാലുവാണ്. വികസന പാതയിൽ സഞ്ചരിക്കുമ്പോഴും എല്ലാം തികഞ്ഞ രാജ്യമല്ലെന്നും തുടർച്ചയായി മെച്ചപ്പെടുത്താനാണ് ശ്രമമെന്നും ലോക സാമ്പത്തിക ഫോറത്തിൽ അമീർ പറഞ്ഞിരുന്നു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (ഫയൽ ചിത്രം).

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വച്ചേറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി കൂടിയായ അമീറിന്റെ നിലപാടുകളും ഭരണപരിഷ്‌കാരങ്ങളും പ്രവാസികളോടുള്ള കരുതലുമാണ് ജനകീയ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്.

24-DOHA-EMIR-UK
എലിസബത്ത് രാജ്ഞിക്കൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.
prince-salman-qatar-emir
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.
SPAIN-QATAR-DIPLOMACY-ROYALS
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും റോയൽ പാലസിൽ സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. Photo by: PIERRE-PHILIPPE MARCOU / AFP
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് യു‌എസിലെ വസതിയിൽ സ്വീകരിച്ചപ്പോൾ.
കുവൈത്ത് ഭരണാധികാരിക്കൊപ്പം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി (ഫയൽ ചിത്രം).
sheikh-mohammed-meets-emir-of-qatar
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്നു.
അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദും കൂടിക്കാഴ്ച നടത്തിയപ്പോൾ.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിനൊപ്പം.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തുന്നു (ഫയൽ ചിത്രം).
emir-salman
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ ദേശീയ സുരക്ഷാ ഉപദേശകൻ ഷെയ്ഖ് താനോൻ ബിൻ സയിദ് അൽ നഹ്യാൻ എന്നിവർ.
9-doha-emir
കായിക ദിനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.
emir-xi-jinping
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനൊപ്പം. ചിത്രം: ട്വിറ്റർ.
emir-emmanuel-macron
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോയ്ക്കൊപ്പം. ചിത്രം: ട്വിറ്റർ.
emir-boris-johnson
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: ട്വിറ്റർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com