ADVERTISEMENT

അബുദാബി∙ കലയും പുത്തൻ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് അബുദാബിയിൽ പുതിയ സാംസ്കാരിക, വിനോദ കേന്ദ്രം കൂടി വരുന്നു. ടീംലാബ് ഫിനോമിന എന്ന ദൃശ്യവിസ്മയ കേന്ദ്രം സാദിയാത് ദ്വീപിലാണ്  ഒരുക്കുന്നത്.

 

സായിദ് നാഷനൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലൂവ്റ് അബുദാബി, ഗുഗൻഹൈം അബുദാബി എന്നിവയുടെ സമീപത്തായാണ് കേന്ദ്രം നിർമിക്കുന്നത്. 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജമാക്കുന്ന ടീംലാബ് 2024ൽ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ച അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

 

അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പും (ഡിസിടി) മിറൽ ഗ്രൂപ്പും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുക. വരാനിരിക്കുന്ന വിസ്മയങ്ങളുടെ സൂചനാ പ്രദർശനം ജൂലൈ 17 വരെ മംഷ അൽ സാദിയാത്തിൽ ഒരുക്കിയിട്ടുണ്ട്. ശരീര ചലനങ്ങൾക്കും പ്രകാശ വിന്യാസങ്ങൾക്കും അനുസരിച്ച് ദൃശ്യങ്ങൾ മാറിമറിയുന്ന പ്രദർശനം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്നു.

 

രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. പദ്ധതി പ്രഖ്യാപന ചടങ്ങിൽ ഡിസിടി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, അണ്ടർ സെക്രട്ടറി സഊദ് അൽ ഹൊസാനി, ഡയറക്ടർ ജനറൽ സാലിഹ് അൽ ഗെസിരി, ടീംലാബ് സ്ഥാപകൻ തോഷിയുകി ഇനൊകൊ, ഡയറക്ടർ തകാഷി കുഡൊ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com