ADVERTISEMENT

അബുദാബി ∙ യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1700 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1722 പേർക്ക് രോഗം ബാധിച്ചതായും 1572 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

തുടർച്ചയായ പതിനാറാം ദിവസമാണ് ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫെബ്രുവരി 14ന് ശേഷം ഇൗ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽ താഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു. 

 

ആകെ രോഗികൾ: 9,38,759. രോഗമുക്തി നേടിയവർ ആകെ: 9,19,155. ആകെ മരണം: 2311. ചികിത്സയിലുള്ളവർ: 17,293. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

 

168.9 ദശലക്ഷം ആർടിപിസിആർ പരിശോധനകൾ 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,04,040 പേർക്കു കൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധന 168.9 ദശലക്ഷം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

 

വേനലവധിക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തുക

വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവി‍ഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ അനുസരിക്കണം.

English Summary: UAE reports 1,722 Covid-19 cases, 1,572 recoveries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com