സൗദിയിൽ ലഹരി ഗുളികകളും മരുന്നും കടത്താനുള്ള ശ്രമം തടഞ്ഞു

saudi-drugs
SHARE

റിയാദ്∙ സൗദിയിൽ അഞ്ചു മാസത്തിനിടെ 18 ദശലക്ഷത്തിലേറെ ലഹരി ഗുളികകളും 5,000 കിലോ മരുന്നും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

വിവിധ ചരക്കുകൾ വഴി രാജ്യത്തേക്കു കൊണ്ടുവരാൻ ശ്രമിച്ച 465  കള്ളക്കടത്ത് ശ്രമങ്ങളാണ് ഇതോടെ പരാജയപ്പെടുത്താനായത്. ഹാഷിഷ്, ഹെറോയിൻ, കൊക്കെയ്ൻ, മെത്ത് എന്നിവയ്‌ക്കു പുറമേ പിടിച്ചെടുത്ത ലഹരിമരുന്ന് ഗുളികകളിൽ ഏറ്റവും വലിയ ശതമാനവും ക്യാപ്റ്റഗൺ ഗുളുകകൾ ആയിരുന്നു. 

രാജ്യത്തിനുള്ളിൽ സ്വീകർത്താക്കളെ അറസ്റ്റ് ചെയ്യുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഒപ്പം ഡ്രഗ് കൺട്രോളിനായുള്ള ജനറൽ ഡയറക്ടറേറ്റുമായുള്ള തുടർച്ചയായ ഏകോപനത്തിനും സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡുകൾക്ക്‌ നന്ദി പറഞ്ഞു.

English Summary : Saudi's ZATCA thwarts 18mln pills and 5,000 kg of narcotic over 5 months

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS