ADVERTISEMENT

ദുബായ് ∙ എയർലൈൻ ഏജന്റുമാർക്കും ഓഫീസുകൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറത്തിറക്കി. ദുബായിലെ മലയാളികളടക്കമുള്ള ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

hamdan-bin-mohammed
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

പുതിയ തീരുമാനമനുസരിച്ച് ദുബായിൽ പ്രവർത്തിക്കുന്ന എയർലൈൻ ഏജന്റുമാർക്കും ഓഫീസുകൾക്കും ശാഖകൾക്കും ഫീസ് റദ്ദാക്കൽ ബാധകമാണ്. പുതിയ പ്രമേയം പുറത്തിറക്കിയ തീയതി മുതൽ പ്രാബല്യത്തിൽ വരും. അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.

dubai-airport-wam

1985 മാർച്ച് 12ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾക്കും 1998 ലെ പ്രമേയം നമ്പർ (4) നും അനുസൃതമായി ചുമത്തിയ, എയർലൈൻ ഏജന്റുമാരിൽ നിന്നും അവരുടെ ശാഖകളിൽ നിന്നും എമിറേറ്റിൽ പ്രവർത്തിക്കുന്ന എയർലൈൻ ഓഫീസുകളിൽ നിന്നും ഈടാക്കുന്ന ഫീസ് പ്രമേയം റദ്ദാക്കുന്നു.

English Summary : Dubai to cancel fees imposed on airline, travel agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com