ദുബായ് ∙ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് 'ഹാപ്പിനസ് ഇൻ ട്രാവലിങ്' എന്ന പേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം ആരംഭിച്ചു. ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉദ്ഘാടനം ചെയ്തു. മുഖ്യ കാര്യാലയമായ അൽ ജാഫ് ലിയ ഓഫീസ് അങ്കണത്തിൽ നടക്കുന്ന എക്സിബിഷൻ ഇൗ മാസം 30 വരെ നീണ്ടുനിൽക്കും.

വകുപ്പിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വേനൽക്കാല യാത്രകൾ ഒരുക്കാനും വൈവിധ്യമായ ടൂറിസം ഓഫറുകൾ ലഭ്യമാക്കാനും വേണ്ടിയാണു പ്രദർശനം.
വിവിധ എയർലൈനുകൾ , ഹോട്ടലുകൾ, ടൂറിസം കമ്പനികൾ, എന്റർടൈൻമെന്റ് സ്ഥാപനങ്ങൾ അടക്കമുള്ള 30 ലേറെ വിഭാഗങ്ങൾ പങ്കെടുക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്സ് ആൻഡ് ഫിനാൻസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവദ് അൽ അവൈയ്, ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ ബ്രിഗേഡിയർ ഉസൈൻ ഇബ്രാഹിം, ജിഡിആർഎഫ്എഡി നിയമോപദേശകൻ ഡോ.അലി അജിഫ് മറ്റു ഉന്നത ഉദ്യോഗസ്ഥർ അടക്കം ഒട്ടേറെ പേർ പ്രദർശനം സന്ദർശിച്ചു.