ദുബായ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചകഴിഞ്ഞ് യുഎഇയിലെത്തും. ജി സെവൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് മോദി അബുദാബിയിലെത്തുന്നത്. സഞ്ജയ് സുധീർ അടക്കമുള്ളവർ അദ്ദേഹത്തെ വിമാനത്താവളത്തിൽ വരവേൽക്കും.
യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മോദി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കും ഇന്നു തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങും.