ADVERTISEMENT

മക്ക∙ ഹജ് കർമത്തിനായി അര ലക്ഷത്തിലേറെ ഇന്ത്യൻ തീർഥാടകർ സൗദി അറേബ്യയിലെത്തി. ഇന്നലെ 5 വിമാനങ്ങളിലായി 1914 പേർ ഉൾപ്പെടെ മൊത്തം 50,604 തീർഥാടകർ എത്തിയതായി ഇന്ത്യൻ ഹജ് മിഷൻ അറിയിച്ചു.

 

ഇവരിൽ 49,192 പേർ മക്കയിലും 1,406 പേർ മദീനയിലുമാണുള്ളത്. ഇന്ത്യയിൽനിന്ന് ഇത്തവണ 79,237 പേർക്കാണ് ഹജിന് അനുമതിയുള്ളത്. ശേഷിച്ച തീർഥാടകർ ജൂലൈ 4നകം സൗദി അറേബ്യയിൽ എത്തും.

 

മദീനയിൽ അവശേഷിക്കുന്നവരും ഇതിനകം മക്കയിൽ എത്തിച്ചേരും. നിലവിൽ മക്കയിലും മദീനിയിലുമുള്ള തീർഥാടകർ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചുവരികയാണ്.

 

തീർഥാടകർ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം

 

മക്ക∙ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ഹജ് തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് സൗദി ആരോഗ്യമന്ത്രാലയം. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം. സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണമെന്നും നിർദേശിച്ചു. രോഗപ്പകർച്ച അകറ്റി കർമങ്ങൾ സുഗമമായി നിർവഹിക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്നും ആശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com