ADVERTISEMENT

ഷാർജ ∙ ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻആർെഎ ഹെൽത്ത് ചെക്കപ്പ്, ഹോം കെയർ പാക്കേജ്, ഡോർ ടു ഡോർ പാക്കേജ് എന്നിവ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. രക്ത സംബന്ധമായ വിവിധ പരിശോധനകൾ, നെഞ്ചിന്റെ എക്സ്റേ, ഇസിജി, ടിഎംടി, എക്കോ അടക്കം എട്ട് പരിശോധനകൾ എൻആര്‍െഎ ഹെൽത്ത് ചെക്കപ്പ് സ്കീമിന്റെ ഭാഗമാണ്. 9,999 രൂപയാണ് പാക്കേജിന്റെ നിരക്ക്. ഫോൺ: 91 9188954800. 

 

ഹോം കെയർ പാക്കേജിൽ വിളിക്കപ്പുറത്ത് നഴ്സിന്റെ സേവനം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഡോക്‌ടർമാരുടെ സന്ദർശനം, ടെലി കൺസൾട്ടേഷൻ, രക്തശേഖരണം, പോസ്റ്റ് കോവിഡ് കെയർ ഹെൽത് ചെക്കപ്പ്, 24 മണിക്കൂറും ആംബുലൻസ് സർവീസ്, നഴ്സിന്റെ ഫോളോ അപ് എന്നിവ 20 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ലഭ്യമാകും. 

 

തെർമോ മീറ്റർ, പൾസ് ഒാക്സി മീറ്റർ, ഹാൻഡ് സാനിറ്റൈസർ, എൻ95 മാസ്ക്, ഹാൻഡ് ഗ്ലൗസ് എന്നിവയടങ്ങിയ ഹോം കെയർ കിറ്റും ഇതിന്റെ ഭാഗമാണ്. കേരളത്തിലുള്ള കുടുംബത്തിന് ആരോഗ്യസേവനമാണ് ഡോർ ടു ഡോർ പാക്കേജ്. ഇതുവഴി 24 മണിക്കൂറും മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ബന്ധപ്പെടാം. കേരളത്തിലെവിടെയും പിക്കപ്പ് ആംബുലൻസ്, കാബ് സേവനം, സൗജന്യ ടെലി കൺസൾട്ടിങ്ങും ഫോളോ അപ്പും ഇൗ പാക്കേജിന്റെ ഭാഗമാണ്. ഉടനടി പ്രതികരണം ലഭിക്കും എന്നതും ഗുണകരമാകും.

sharjah-kmc-hospital

 

2021ൽ പ്രവർത്തനമാരംഭിച്ച ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിലായി 70-ലേറെ ഡോക്ടർമാർ രോഗികളെ പരിചരിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഹൃദ്രോഗ - ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ചികിത്സയ്ക്ക് ഹൃദ്രോഗ വിദഗ്ദൻ ഡോ. കെ.എം. ചെറിയാൻ നേതൃത്വം നൽകുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംഘമാണ് നേതൃത്വം നൽകുന്നത്.  

 

എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ആൻജിയോ പ്ലാസ്റ്റികൾ, പേസ്മേക്കർ ഇൻസേർഷനുകൾ, ഇലക്ട്രോഫിസിയോളജി സ്റ്റഡീസ്, ബൈപാസ് & വാസ്കുലർ സർജറികൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ, ഹൃദയം തകരാറിലായ രോഗികൾക്കായി ഇവിടെ സമഗ്രമായ പരിചരണ വിഭാഗം ആരംഭിച്ചിട്ടുണ്ട്. കാർഡിയാക് റീജനറേഷൻ സ്റ്റെം സെൽ തെറാപ്പി, ആർട്ടിഫിഷ്യൽ ഹാർട്ട് ഇംപ്ലാന്റേഷൻ & ഹാർട്ട് ട്രാൻസ്പ്ലാൻറേഷൻ എന്നീ സൗകര്യങ്ങളോടെയുള്ള അടുത്ത തലമുറ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായി വികസിപ്പിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് ചെയർമാൻ പി.എം. സെബാസ്റ്റ്യൻ, എംഡി ഫാ.അലക്സാണ്ടർ കൂടാരത്തിൽ എന്നിവർ പറഞ്ഞു. പ്രമേഹം, കൊറോണറി ആർട്ടറി രോഗങ്ങൾ എന്നിവയുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ഹൃദയസ്തംഭനമുള്ള രോഗികളുടെ എണ്ണവും ഇന്ത്യയിൽ വർധിക്കുന്നു.  

 

അമിതവണ്ണം, കുടവയർ എന്നിവ കുറക്കുന്നതിനുള്ള അതിനൂതന ശാസ്ത്രക്രിയകൾ, തൈറോയ്ഡ്, ഹെർണിയ, അപ്പെന്റിസൈറ്റിസ് എന്നിവയുടെ ശസ്ത്രക്രിയകൾ, മുറിവുകൾ ഇല്ലാതെ വേരിക്കോസ് വെയ്ൻ ഭേദമാക്കാനുള്ള ശസ്ത്രക്രിയ, പൈൽസ്, ഹിസ്റ്റുല ശസ്ത്രക്രിയകൾ തുടങ്ങിയവ അത്യാധുനിക ഉപകാരണങ്ങളുടെ സഹായത്തോടെ നടത്തുന്നു. 

 

ഗൈനക്കോളജി & ന്യൂനറ്റോളജി വിഭാഗത്തിൽ പ്രഗത്ഭരായ ഡോക്ടർമാരുടെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫും സേവനമനുഷ്ഠിക്കുന്നു. മൾട്ടി പാരാ മോണിറ്റേഴ്സ് ഉള്ള ലേബർ റൂം, എയർ കണ്ടിഷൻഡ് സ്യൂട് റൂം, ന്യൂനറ്റാൽ െഎ സിയു , ആധുനിക ഉപകരണങ്ങളിൽ അധിഷ്ഠിതമായ ചികിത്സാ രീതികൾ എന്നിവ കൊണ്ട്, പ്രസവ ചികിത്സയ്ക്ക് എത്തുന്നവർക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകിവരുന്നു .

 

ഓർത്തോപീഡിക്സ് വിഭാഗത്തിൽ ആർത്രോസ്കോപ്പി സർജറി, സ്പൈൻ സർജറി, ടോട്ടൽ ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഡയബറ്റോളജി ക്ലിനിക്, എപ്പിലെപ്സി ക്ലിനിക്, സ്ട്രോക്ക് മാനേജ്‌മന്റ് ക്ലിനിക്, പാർക്കിൻസൺസ് ക്ലിനിക് തുടങ്ങിയ ഇവിടുത്തെ ക്ലിനിക്കുകൾ ദക്ഷിണ കേരളത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. യൂറോളജി, ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ, ന്യൂറോ സർജറി തുടങ്ങിയവക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാണ്. വന്ധ്യതാ ചികിത്സയ്ക്ക് ഏറ്റവും നൂതനമായ ലബോറട്ടറിയോടു കൂടിയ മികച്ച രീതിയിലുള്ള ഒരു സെന്റർ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ലെവൽ 1 ട്രോമാ കെയർ സെന്റർ ആണ് ഇവിടുത്തേത് . 

 

ആധുനിക ചികിത്സാ രീതികളിൽ അധിഷ്ഠിതമായ ഇവിടുത്തെ ലഹരി വിമോചന കേന്ദ്രത്തിൽ രോഗികൾക്ക് എല്ലാ പിന്തുണയും നൽകാൻ പ്രശസ്ത മനോരോഗ മനഃശാസ്ത്ര വിദഗ്ധർ, ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, കൗൺസിലേഴ്‌സ് എന്നിവരുടെ സഹായം 24 മണിക്കൂറും ലഭ്യമാണ്. അപകർഷതാബോധം, വിഷാദം, സംതൃപ്തിയില്ലായ്മ, കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾ, പഠനപ്രശ്നങ്ങൾ തുടങ്ങിയ ലഘുവായ പ്രശ്നങ്ങൾ മുതൽ ഗൗരവമുള്ള മനസികരോഗങ്ങളും മദ്യം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിപത്തുകളും നൂതന സംവിധാനങ്ങളുടെ പിന്തുണയോടെ ഇവിടെ ചികിൽസിക്കപ്പെടുന്നു. എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റുകളും ഒന്നിച്ച്‌ പ്രവർത്തിക്കുന്നതിനാൽ മറ്റു ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്കും  ലഹരിമോചന ചികിത്സ തേടാവുന്നതാണ്.

 

അതിസങ്കീർണ്ണ ശാസ്ത്രക്രിയകൾക്ക് വളരെ നൂതനമായ ചികിത്സ രീതികളും ഏറ്റവും കുറച്ചു നാൾ ആശുപത്രിവാസം മതിയാവുന്ന രീതിയിലുള്ള ശസ്ത്രക്രിയ സംവിധാനങ്ങളും ആണ് കെഎംസി ഹോസ്പിറ്റൽ ചെങ്ങന്നൂരിൽ ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞു. വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ, ഡയറക്ടർ പി.കെ.രാജൻ, പി.എം.ജോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com