ADVERTISEMENT

ജിദ്ദ∙ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കുറ്റത്തിനു സ്വദേശികൾ ഉൾപ്പെടെ 17 പ്രതികൾക്ക് 91 വർഷം തടവ് ശിക്ഷ വിധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കുറ്റവാളികൾ അനധികൃതമായി സമ്പാദിച്ച പണം അവർ തുറന്ന ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും പിന്നീട് രാജ്യത്തിനു പുറത്തേക്കു കൈമാറുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യത്യസ്ത കേസുകളിലായി പ്രതികൾക്ക് എല്ലാവർക്കും കൂടി 91 വർഷം ജയിൽ ശിക്ഷ വിധിച്ചു. അതോടൊപ്പം 2.5 ബില്യൺ റിയാലിന്റെ വസ്തുവകകൾ കണ്ടെത്തുകയും ചെയ്തു. ശിക്ഷാ കാലാവധിക്കു ശേഷം സൗദി അറേബ്യയിൽ നിന്നു കുറ്റാരോപിതരായ താമസക്കാരെ നാടുകടത്തും.

കുറ്റാരോപിതരായ സൗദി പൗരന്മാരെ ശിക്ഷാ കാലയളവിൽ യാത്ര ചെയ്യുന്നതിൽ നിന്ന് തടയും. സാമ്പത്തിക കുറ്റകൃത്യങ്ങളെ അതിന്റെ എല്ലാ രൂപത്തിലും തരത്തിലും ചെറുക്കാനുള്ള ശ്രമം പബ്ലിക് പ്രോസിക്യൂഷൻ എല്ലായ്പ്പോഴും തുടരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. എല്ലാ തരത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെയും സൗദി അറേബ്യയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നവർക്കെതിരെയും കടുത്ത ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

English Summary : Money Laundering -Saudi's Public Prosecution sentences 17 defendants to 91 years in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com