ഇന്ത്യക്കാരെ പ്രശംസിച്ച് യുഎഇ പ്രസിഡന്റ്; ‘പ്രിയ സഹോദരൻ’ എന്നു വിശേഷിപ്പിച്ച് മോദി

modi-with-al-nahyan-uae
അബുദാബി വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുന്നു.
SHARE

അബുദാബി ∙ യുഎഇ സ്ഥാപിച്ച കാലം മുതൽ അതിന്റെ വികസനത്തിനും നിർമ്മാണത്തിനും പുരോഗതിക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ ഹൃസ്വസന്ദർശനത്തിനിടെയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യക്കാരോടുള്ള സ്നേഹം പ്രധാനമന്ത്രിയോടു പങ്കുവച്ചത്.

എല്ലാ നിലകളിലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും വരും കാലയളവിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. യുഎഇയോടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഊഷ്മളമായ വികാരങ്ങൾക്ക് യുഎഇ പ്രസിഡന്റ് നന്ദി അറിയിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് സ്ഥിരതയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. 

20220628RMZ60_2121

രണ്ടു സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ വർധിപ്പിക്കുന്നതിൽ അതിന്റെ പങ്കിനെയും സാഹോദര്യ രാജ്യങ്ങളിൽ നിന്നുള്ള യുഎഇയിൽ താമസിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളുടെയും ഗണ്യമായ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള തന്ത്രപരമായ സഹകരണത്തിന്റെയും സമഗ്രമായ സാമ്പത്തിക പങ്കാളിത്തത്തിന്റെയും വെളിച്ചത്തിൽ ഇരുപക്ഷവും ഉഭയകക്ഷി ബന്ധങ്ങൾ കൈകാര്യം ചെയ്തു.

20220628RMDSC_9462

അബുദാബി വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയിരുന്നു. യുഎഇ പ്രസിഡന്റിന്റെ ഈ പ്രവൃത്തിക്കു നന്ദി പറഞ്ഞ മോദി, അദ്ദേഹത്തെ ‘പ്രിയ സഹോദരൻ’ എന്നാണ് വിശേഷിപ്പിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വാരിപ്പുണർന്നാണ് മോദി സൗഹൃദം പുതുക്കിയത്. ‘അബുദാബി വിമാനത്താവളത്തിലെത്തി എന്നെ സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രവൃത്തി ഏറ്റവും ഹൃദ്യമായിരുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’ –മോദി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ മാസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റിനോടും ജനങ്ങളോടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഉദാരമായ മാനുഷിക മൂല്യങ്ങളും എമിറാത്തി-ഇന്ത്യൻ ബന്ധങ്ങളിൽ എല്ലാ തലങ്ങളിലുമുള്ള പുരോഗതിയും മോദി അനുസ്മരിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിച്ചു. രാജ്യത്തെ നയിക്കാനും കൂടുതൽ പുരോഗതിയും വികസനവും കൈവരിക്കുന്നതിലും വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

20220628RMZ60_2108

English Summary : Uae President praises Indians on the occasion of pm Modis visit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS