ADVERTISEMENT

റാസൽഖൈമ∙ ആഗോള ഹെൽത്ത് കെയർ, വെൽനസ്, സൗന്ദര്യശാസ്ത്ര ഡെർമറ്റോളജി ബ്രാൻഡായ വിഎൽസിസി പന്ത്രണ്ടാമത് ക്ലിനിക്ക് റാസൽഖൈമയിൽ തുറന്നു. റാസൽഖൈമ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ  ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമിയും വിഎൽസിസി ഗ്രൂപ്പിന്റെ സ്ഥാപക വന്ദന ലുത്രയും ചേർന്ന് വിഎൽസിസിയുടെ സംയുക്ത സംരംഭ പങ്കാളിയായ സീഷാൻ അസമിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

10,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള അത്യാധുനിക ക്ലിനിക് റാസൽഖൈമയിലെ രണ്ടാമത്തേതാണ്. മികച്ച ഇൻ-ക്ലാസ് ചികിത്സകളും ഉൽപ്പന്നങ്ങളും ഉപയോഗിച്ച് ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പുതിയ ക്ലിനിക്ക്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സജീകരിച്ചിരിക്കുന്ന വെൽനസ് ആൻഡ് ബ്യൂട്ടി ക്ലിനിക്കിലെ സേവനങ്ങൾ മെഡിക്കൽ ഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡെർമറ്റോളജിസ്റ്റുകൾ, കോസ്മെറ്റോളജിസ്റ്റുകൾ, ബ്യൂട്ടി തെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെടെ പരിചയസമ്പന്നരും സാക്ഷ്യപ്പെടുത്തിയ പ്രഫഷണലുകളുമാണു കൈകാര്യം ചെയ്യുന്നത്. ഏറ്റവും പുതിയ വെൽനസ്, ബ്യൂട്ടി സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും  ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. വെയ്റ്റ് മാനേജ്‌മെന്റ് സൊല്യൂഷനുകൾ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകൾ, ചർമം, മുടി ചികിത്സകൾ, ലേസർ/സൗന്ദര്യ ഡെർമറ്റോളജി ചികിത്സകൾ എന്നിവയുൾപ്പെടെയുള്ളവ അത്യാധുനിക ഉപകരണങ്ങളുടെയും വിദഗ്ധ ഡോക്ടർമാരുടെയും മേൽനോട്ടത്തിൽ ചെയ്യുന്നു.   

vandana-luthra

 

ഈ എമിറേറ്റിൽ വർധിച്ചുവരുന്ന ആവശ്യം ബ്രാൻഡിലുള്ള തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം ഉയർത്തിക്കാട്ടുന്നതിനാൽ റാസൽ ഖൈമയിൽ രണ്ടാമത്തെ ക്ലിനിക്ക് തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് വന്ദന ലുത്ര പറഞ്ഞു. നൂതന സൗന്ദര്യ ചികിത്സകൾക്കായി ഉപയോക്താക്കൾക്കിടയിൽ അവബോധവും ആവശ്യവും വർധിക്കുന്നതിനാൽ ജീവിതത്തെ പരിവർത്തനം ചെയ്യുക എന്നതാണ് കാഴ്ചപ്പാട്. സുരക്ഷിതവും വിശ്വസനീയവും വൈദ്യശാസ്ത്രപരമായി വൈദഗ്ധ്യവുമുള്ള അന്തരീക്ഷത്തിൽ ഏറ്റവും പുതിയതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യ സൗന്ദര്യ ചികിത്സകൾ നൽകിക്കൊണ്ട് വിഎൽസിസി ഈ നിർണായക ആവശ്യത്തെ പരിഗണിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com