എൽജിബിടിക്യു: യുഎഇയിൽ നിയന്ത്രണവുമായി ആമസോൺ

amazon
SHARE

ദുബായ്∙ എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും തിരയുന്നതിൽ ആമസോൺ യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തി. യുഎഇ ഭരണകൂടത്തിന്‍റെ നിർദേശം അനുസരിച്ചാണ് നടപടി. സ്വവർഗാനുരാഗം ക്രിമിനല്‍ കുറ്റമായ 71 രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. ഈ മാസം 30നുള്ളില്‍ നിർദേശം നടപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് യുഎഇ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. 

പ്രദേശിക നിയമങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു. കമ്പനി എന്ന നിലയിൽ വൈവിധ്യം, തുല്യത, അംഗീകാരം എന്നിവയോട് പ്രതിജ്ഞാബദ്ധരാണെന്നും എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ ആൻഡ് ക്വസ്റ്റ്യനിങ്) സമൂഹത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപെടണമെന്നാണ് നിലപാടെന്നും ആമസോണ്‍ വക്താവ് അറിയിച്ചു. 

എൽജിബിടിക്യു സമൂഹം ആഗോളതലത്തില്‍ ജൂണ്‍ മാസം അഭിമാന മാസമായി ആഘോഷിക്കുന്നതിനിടെയാണ് ആമസോണിന്‍റെ നടപടി.

English Summary : Amazon restricts LGBTQ products in the UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS