കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം

kairali-fujairah-meeting
SHARE

ഫുജൈറ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. കൈരളി ഫുജൈറ  യൂണിറ്റ് വാർഷിക സമ്മേളനം ഓർമ ദുബായ് സെൻട്രൽ കമ്മറ്റി അംഗം നൗഫൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിസ്റ്റ ജോർജ് അധ്യക്ഷത വഹിച്ചു. സൈമൺ സാമൂവേൽ, പി.എം.അഷറഫ്, ലെനിൻ ജി കുഴിവേലി, സുജിത്ത് വി.പി, സതീശൻ പൊട്ടത്ത്‌ , പ്രദീപ് കുമാർ  , ജയരാജ്  തലക്കാട്ട്, നമിത പ്രമോദ്  എന്നിവർ പ്രസംഗിച്ചു..

kairali-fujairah-ob

പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി മിജിൻചുഴലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയരാജ് തലക്കാട്ട്  സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ എടയൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിത്സൺ പട്ടാഴി,സുധീർ തെക്കേക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ഭാരവാഹികൾ:  ഉസ്മാൻ മാങ്ങാട്ടിൽ (പ്രസി), ജോയ് മോൻ പീടികയിൽ , റജീഷ് പയ്യാലിൽ (വൈസ് പ്രസി),മിജിൻ ചുഴലി(സെക്ര), ജിസ്റ്റ ജോർജ് , പ്രദീപ് കുമാർ (ജോയിൻ്റ് സെക്ര), ജയരാജ് തലക്കാട്ട് (ട്രഷ),  ഇന്ദുകുമാർ (ജോയിന്റ് ട്രഷ), നമിത പ്രമോദ് (കൾച്ചറൽ കൺ), വിഷ്ണു അജയ്  (കൾച്ചറൽ ജോയിന്റ്  സെക്ര).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS