വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണം

emirates-id-2
SHARE

അബുദാബി∙ എമിറേറ്റ്സ് ഐഡിയുമായി  തൊഴിൽ വീസ ലിങ്ക് ചെയ്തവരാണെങ്കിൽ വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി കയ്യിൽ കരുതുന്നത് തടസ്സമില്ലാതെ യാത്ര ചെയ്യാൻ ഗുണകരമാകുമെന്ന്  അധികൃതർ. പുതിയ നിയമം അനുസരിച്ച് വീസ പാസ്പോർട്ടിൽ സ്റ്റാംപ് ചെയ്യാത്തവരാണ് എമിറേറ്റ്സ് ഐഡി  കരുതേണ്ടത്.

നിലവിൽ പാസ്പോർട്ടിൽ സാധുതയുള്ള വീസ ഉള്ളവർക്ക് എമിറേറ്റ്സ് ഐഡി നിർബന്ധമില്ല. യുഎഇയിൽ മേയ് 16 മുതലാണ് ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ വീസ പാസ്പോർട്ടിൽ പതിക്കുന്നത് പൂർണമായും നിർത്തിയത്. ഇതിനുശേഷം വീസ എടുക്കുകയോ പുതുക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിരുന്നു. വീസ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ പ്രത്യക്ഷത്തിൽ കാണാനാവില്ല.

പുതിയ തിരിച്ചറിയൽ കാർഡിൽ ഐഡി നമ്പർ, വ്യക്തിയുടെ പേര്, ഫോട്ടോ, ജനന തീയതി, തസ്തിക, ജോലി ചെയ്യുന്ന കമ്പനി, ഇഷ്യൂ ചെയ്ത സ്ഥലം, തീയതി, കാലപരിധി എന്നീ വിവരങ്ങൾ ഉണ്ടാകും. ഇതേസമയം വിവിധ രാജ്യങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു പാസ്പോർട്ട് റീ‍‍ഡർ മുഖേന എമിറേറ്റ്സ് ഐഡി സ്വൈപ് ചെയ്താൽ വിവരം ലഭ്യമാകുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) നേരത്തെ വ്യക്തമാക്കിയിരുന്നു.

അതു സാധിച്ചില്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പറോ പാസ്പോർട്ട് നമ്പറോ നൽകിയാലും താമസ വീസ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അബുദാബി ഉൾപ്പെടെ ചില എമിറേറ്റുകളിൽ ഏപ്രിൽ 11 മുതൽ താമസ വീസ സ്റ്റിക്കർ പാസ്പോർട്ടിൽ പതിക്കുന്നത് നിർത്തലാക്കിയിരുന്നു. ദുബായിൽ തിരിച്ചറിയൽ കാർഡുമായി വീസ വിവരങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പാസ്പോർട്ടിൽ വീസ പതിക്കുന്നത് നിർത്തിയിട്ടില്ല.

എന്നാൽ ജബൽഅലി ഫ്രീസോൺ, എയർപോർട്ട് ഫ്രീസോൺ തുടങ്ങി സ്വതന്ത്രവ്യാപാര മേഖലാ എമിഗ്രേഷനുകളിൽ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നില്ല. അപേക്ഷകരിൽ ആവശ്യക്കാർക്ക് വീസയുടെ ഡിജിറ്റൽ കോപ്പി ഇമെയിലിൽ ലഭിക്കും. സ്മാർട് ആപ്പ് വഴിയോ വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ച് വെബ്സൈറ്റിൽനിന്നോ ഡിജിറ്റൽ കോപ്പി എടുക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS