ADVERTISEMENT

ദോഹ∙ ഫിഫ ഖത്തർ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വിൽപന ജൂലൈ 5ന് തുടങ്ങും. ഓഗസ്റ്റ് 16 വരെയാണ് വിൽപന. ഉടൻ പേയ്‌മെന്റ് അടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ജൂലൈ 5ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 മുതൽ ആരംഭിക്കുന്ന ടിക്കറ്റ് വിൽപന ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12.00ന് അവസാനിക്കും.

 

https://www.fifa.com/ticktes എന്ന ഫിഫ വെബ്‌സൈറ്റിലൂടെയാണ് വിൽപന.  4 വിഭാഗങ്ങളായി ടിക്കറ്റ് നിരക്കിനെ വിഭജിച്ചിട്ടുണ്ട്. ഇതിൽ നാലാമത്തേത് ഖത്തറിലെ താമസക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. 4 വിഭാഗങ്ങളിലും വ്യക്തിഗത മത്സര ടിക്കറ്റുകൾ ലഭ്യമാണ്.

 

കാണികൾക്ക് ഒരു മത്സരത്തിൽ പരമാവധി 6 ടിക്കറ്റുകൾ വീതം ടൂർണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകൾ വരെ വാങ്ങാനുള്ള അനുമതിയുണ്ട്. മാച്ച് കോംപാറ്റിബിലിറ്റി നിയമങ്ങൾക്ക് വിധേയമായി ടൂർണമെന്റിന്റെ ആരംഭത്തിൽ ഒരേ ദിവസം ഒന്നിലധികം ഗ്രൂപ്പ് മത്സരങ്ങൾ കാണാനുള്ള അവസരവുമുണ്ട്.

 

വൈകല്യമുള്ളവർക്കും ചലനശേഷി കുറഞ്ഞവർക്കുമായി അക്‌സസിബിലിറ്റി ടിക്കറ്റുകൾ എല്ലാ വിഭാഗത്തിലും ലഭ്യമാണ്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഖത്തർ ലോകകപ്പിൽ ഇതുവരെ 18 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ വ്യക്തമാക്കി. 8 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

 

ടിക്കറ്റ് സ്വന്തമാക്കിയാൽ മാത്രം പോര വിദേശത്ത് നിന്നുള്ളവരായാലും ഖത്തറിലെ താമസക്കാരായാലും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണ്. വിദേശത്ത് നിന്നെത്തുന്നവർക്ക് രാജ്യത്തേക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയ കാർഡ്. ഹയാ കാർഡിന് അപേക്ഷിക്കാനുള്ള ലിങ്ക്: https://hayya.qatar2022.qa/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com