യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

eid-al-adha
SHARE

ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധികൾ പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതൽ 11 വരെ നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) അറിയിച്ചു. ജൂലൈ 12ന് സർക്കാർ ഒാഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.

ദുൽ ഹജ് മാസപ്പിറവി ഇന്നലെ സൗദി അറേബ്യയിൽ ദർശിച്ചതിനെ തുടർന്ന് ഇന്നാ (ജൂൺ 30)ണ് മാസത്തിലെ ആദ്യ ദിവസം. ജൂലൈ 9നാണ് ബലി പെരുന്നാൾ. യുഎഇയിൽ പൊതു–സ്വകാര്യ അവധികൾ ഏകീകരിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയുടെ ബലിപെരുന്നാൾ അവധി ദിനങ്ങൾ ഉടൻ പ്രഖ്യാപിക്കും.

English Summary : UAE announces Eid Al Adha holidays for federal govt employees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS