ADVERTISEMENT

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽ തുടങ്ങിയതോടെ  അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമായി.

 

അമ്മാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളാണ് നവീകരിച്ച റൺവേയിലൂടെ കഴിഞ്ഞ 22ന്  പറന്നുയർന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ലാൻഡ് ചെയ്തു.

 

ഇതോടെ സീസണിലെ തിരക്കേറിയ വിമാന സർവീസുകൾക്കു ദുബായിൽ തുടക്കമായി. യാത്രക്കാർക്കു സൗകര്യവും സുരക്ഷയും വർധിപ്പിക്കാൻ കഴിഞ്ഞതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com