ADVERTISEMENT

ദുബായ് ∙ സ്വകാര്യ വാഹനങ്ങളിൽ പൊലീസ് എമർജൻസി ലൈറ്റുകൾ സ്ഥാപിച്ചതിന് രണ്ട് പേരെ ദുബായ് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.  അത്യാവശ്യ ഘട്ടങ്ങളിൽ പൊലീസിന് വഴിയൊരുക്കുന്നതിനായി പൊലീസ് കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും മാത്രമായി ഘടിപ്പിക്കാൻ അവകാശമുള്ള ചുവപ്പും നീലയും നിറമുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ ദുബായ് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.  ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

 

 പൊലീസിന് സമാനമായ ഈ എമർജൻസി ലൈറ്റുകൾ തങ്ങളുടെ കാറുകളിൽ അനധികൃതമായി ഘടിപ്പിച്ചതിന് രണ്ട് വ്യത്യസ്ത അവസരങ്ങളിൽ പൊലീസ് പട്രോളിങ് വിഭാഗം രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. എമിറേറ്റ്സ് റോഡിലും മറ്റൊന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുമാണ് പിടികൂടിയത്. തുടർന്ന് കേസ് ഫയൽ ചെയ്യുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും ചെയ്തുതായി കേണൽ ബിൻ സുവൈദാൻ പറഞ്ഞു. 

 

മറ്റ് വാഹനങ്ങൾ തങ്ങൾക്ക് വഴി നൽകാൻ, തെറ്റായ ധാരണ നൽകുന്നതിനാണ് ഇവർ നിയമലംഘനം ചെയ്തത്. എന്നാൽ എത്ര സംഖ്യയാണ് പിഴ ഈടാക്കിയതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ചുവപ്പും നീലയും കലർന്ന എൽഇഡി സ്ട്രോബ് വാണിങ് ലൈറ്റുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ 79  മുതൽ 150 ദിർഹത്തിന് വരെ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com