ADVERTISEMENT

ദുബായ്∙എത്തിസാലാത്ത് സൗജന്യ വോയ്‌സ് വീഡിയോ കോളിങ് ആപ്പായ ഗോ ചാറ്റ്(GoChat) മെസഞ്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വോയ്‌സ്, വിഡിയോ കോളുകൾ ചെയ്യാനും സ്വീകരിക്കാനും സാധിക്കും.

 

കൂടാതെ, ടെക്‌സ്‌റ്റ് ചാറ്റുകൾ അയയ്‌ക്കാനും പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും ഗെയിമുകൾ കളിക്കാനും വാർത്താ അപ്‌ഡേറ്റുകൾ സ്വീകരിക്കാനും സ്‌മൈൽസ് വൗച്ചർ ഡീലുകളും ഹോം സേവനങ്ങളും ആക്‌സസ് ചെയ്യാനും കഴിയും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.  

 

കോവിഡാനന്തര കാലഘട്ടത്തിൽ ആളുകൾ പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്കു പ്രയോജനകരം എന്ന നിലയിലാണു ഗോ ചാറ്റ് മെസഞ്ചർ തയാറാക്കിയതെന്നു പ്രസ്താവനയിൽ പറഞ്ഞു.

English Summary : Etisalat launches GoChat Messenger for free voice and video calls in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com