യുഎഇയിൽ പെട്രോൾ ലീറ്ററിന് 49 ഫിൽസ് കൂടി

uae-fuel-price
SHARE

അബുദാബി∙ ഇൗ മാസ (ജൂൺ)ത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിനു കഴിഞ്ഞ മാസത്തേക്കാളും 49  ഫിൽസും ഡീസലിന് 62 ഫിൽസും കൂടി. ഇന്ധനം നിറയ്ക്കാൻ ഇന്നലെ രാത്രി പെട്രോൾ സ്റ്റേഷനുകൾക്കു മുന്‍പിൽ വാഹനങ്ങളുടെ വൻ തിരക്കനുഭവപ്പെട്ടു. പലയിടത്തും വാഹനനിര റോഡുകളിലേക്കു പ്രവേശിച്ചു മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് അടുത്തമാസം(ജൂലൈ) 4.63 ദിർഹം നൽകണം.  ജൂണിൽ ഇത്    4.15   ദിർഹമായിരുന്നു. കൂടിയത് 48 ഫിൽസ്. സ്പെഷൽ 95ന് ലീറ്ററിന് –4.52 (4.03) ദിർഹം. കൂടിയത്–49 ഫിൽസ്. ഇ–പ്ലസ് –4.44 (3.96 ) ദിർഹം. കൂടിയത് 48 ഫിൽസ്. ഡീസൽ ലിറ്ററിന് 4.76 ദിർഹം. കഴിഞ്ഞ മാസം  4.14 ദിർഹം ആയിരുന്നു. കൂടിയത് 62 ഫിൽസ്. ഇതു തുടർച്ചയായ രണ്ടാം മാസമാണ് യുഎഇയിൽ ഇന്ധന വില ലീറ്ററിന് 4 ദിർഹത്തിലേറെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS