ADVERTISEMENT

ദോഹ∙  ഖത്തറില്‍ പുതുക്കിയ ഇന്ധനവില ഇന്നു മുതല്‍ പ്രാബല്യത്തിലാകും. പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഖത്തര്‍ എനര്‍ജിയാണ് ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.

 

പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാല്‍ ആകും. ജൂണില്‍ 1.95 റിയാല്‍ ആയിരുന്നു വില.  അതേസമയം പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വില ജൂണിലേത് തന്നെ തുടരും. പെട്രോള്‍ സൂപ്പറിന് ലിറ്ററിന് 2.10, ഡീസലിന് 2.05 റിയാല്‍ ആണ് നിരക്ക്.

 

പ്രീമിയം പെട്രോളിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചെങ്കിലും പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വിലയില്‍ 2021 നവംബര്‍ മുതല്‍ ഇതുവരെയും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com