മദർ തെരേസ സ്മാരക അവാർഡ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്

award
മദർ തെരേസ സ്മാരക അവാർഡ് യുഎഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു വേണ്ടി മകനും ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏറ്റുവാങ്ങിയപ്പോൾ.
SHARE

അബുദാബി∙ സാമൂഹിക നീതിക്കുള്ള മദർ തെരേസ സ്മാരക അവാർഡ് യുഎഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, സാമൂഹിക നീതി എന്നിവ ഉറപ്പുവരുത്തുന്നതിനു ഷെയ്ഖ് മുഹമ്മദ് നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.

അബുദാബി മനാറത്ത് അൽ സാദിയാത്തിൽ നടന്ന ചടങ്ങിൽ യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനിൽ നിന്നു ഷെയ്ഖ് മുഹമ്മദിനുവേണ്ടി മകനും ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏറ്റുവാങ്ങി.

സമാധാനവും തുല്യതയും സാമൂഹിക നീതിയും പ്രോൽസാഹിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണു മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ പുരസ്കാരം നൽകിവരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS