ADVERTISEMENT

ദുബായ്∙ ഇന്ത്യയും യുഎഇയും സഹകരണത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും ഇന്ത്യ പോസ്റ്റും ചേർന്നു തപാൽ സ്റ്റാംപ് പുറത്തിറക്കി. ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ സഹകരണത്തിന്റെ ഏടുകളാണു സ്റ്റാംപിലുള്ളത്.

 

എമിറേറ്റ്സ് പോസ്റ്റ് സിഇഒ: അബ്ദുല്ല എം അലഷ്രാം സ്റ്റാംപ് പ്രകാശനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഏറ്റുവാങ്ങി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവും ദുബായ് രൂപീകരണത്തിന്റെ 50ാം വാർഷികവും മുൻനിർത്തിയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായാണ് സ്റ്റാംപ് പുറത്തിറക്കിയത്.

 

സുഗന്ധദ്രവ്യ കച്ചവടത്തിന്റെ ഭൂതകാലം മുതൽ ജീവിതോപാധി തേടി യുഎഇയിൽ എത്തി ഈ രാജ്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരുടെ വർത്തമാന കാലം വരെ സുശക്തമായ ബന്ധമാണു ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നു ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

 

യുഎഇ രൂപീകരണത്തിന്റെ സുവർണ ജൂബിലി എന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിന്റെ സുവർണ ജൂബിലി കൂടിയാണെന്നും പറഞ്ഞു. ഈ ബന്ധത്തിന്റെ നട്ടെല്ലായ ജനങ്ങൾക്കുള്ള ആദരവ് കൂടിയാണ് ഈ സ്റ്റാംപെന്ന് സ്ഥാനപതി പറഞ്ഞു.

 

ഇന്ത്യയുമായുള്ള വാണിജ്യ, വ്യാപാര സഹകരണം മെച്ചപ്പെടുത്താൻ മികച്ച പാഴ്സൽ, ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പു വരുത്തി വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സേവനവുമായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് എന്നും ഒപ്പമുണ്ടാകുമെന്ന് സിഇഒ അബ്ദുല്ല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com