ADVERTISEMENT

റിയാദ്∙ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

 

യാത്ര മുടങ്ങിയതിനു യാത്രക്കാരോടു കമ്പനി ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസമാണ് റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ തിരക്കു മൂലം യാത്രാ പ്രതിസന്ധി ഉണ്ടായത്. ഏഴു മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നത് വരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.

English Summary : Flyadeal apologizes to passengers who missed trip; promises air fare refund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com