ദുബായ്∙ ഗൾഫ് മലയാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൗജന്യമായി കേരളത്തിലെ പ്രമുഖ ഡോക്ടർമാരോട് നേരിട്ടു ചോദിച്ച് മനസ്സിലാക്കുന്നതിന് "മലയാള മനോരമ - QKDOC.com" ഓൺലൈൻ ഹെൽത്ത് എക്സ്പോ ഒരുക്കുന്നു. ജൂൺ 25 മുതൽ ജൂലൈ 25 വരെയാണു പരിപാടി.
പ്രമുഖ ആശുപത്രികളിലെ വിവിധ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടറോട് സംസാരിക്കാനാണ് അവസരം. ഓൺലൈൻ എക്സ്പോയിലൂടെ വിവിധതരം ആരോഗ്യസേവനങ്ങളെക്കുറിച്ചു അറിയാനും ആശുപത്രികൾ, ചികിത്സകൾക്കായി നൽകുന്ന ഓഫറുകൾ, പാക്കേജുകൾ തുടങ്ങിയവയെക്കുറിച്ചു മനസ്സിലാക്കാള്ള അവസരം ഉണ്ടായിരിക്കും. റജിസ്ട്രേഷന്: https://campaign.qkdoc.co/expoml കൂടുതൽ വിവരങ്ങള്‍ക്ക് whatsapp ചെയ്യു +91 7012612323.