ADVERTISEMENT

ദുബായ്∙ റിയൽ എസ്റ്റേറ്റ് രംഗം ദുബായിൽ കുതിപ്പ് തുടരുന്നതായി റിപ്പോർട്ടുകൾ. 2009നു ശേഷം ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം ആദ്യ പകുതിയിലുണ്ടായത്. 43,000 ഇടപാടുകളിലായി രണ്ടുലക്ഷം കോടിയിലധികം രൂപയുടെ ക്രയവിക്രയമാണ് ആദ്യ ആറുമാസത്തിനിടെ നടന്നത്.

വിൽപനയിലും കൈമാറ്റത്തിലും റെക്കോർഡ് നേട്ടമുണ്ടായി. കഴിഞ്ഞ മാസം മാത്രം 8833 ഇടപാടുകൾ നടന്നു. ഇതുവഴി 48000 കോടിയിലധികം രൂപയുടെ കച്ചവടമാണ് നടന്നതെന്ന് ദുബായ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയും വ്യക്തമാക്കുന്നു. ഇതുതുടർന്നാൽ വരും മാസങ്ങളിലും വൻതോതിൽ വിൽപന നടക്കുമെന്നാണ് വിലയിരുത്തൽ.

ആദ്യ ആറു മാസത്തെ കണക്കുകൾ മാത്രം പരിശോധിച്ചാൽ 2009 നു ശേഷം ഇത്രയധികം കൈമാറ്റങ്ങൾ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ മാത്രം 42.6% വളർച്ച ഉണ്ടായി. വിലയുടെ കാര്യത്തിലും 55.4% ഉയർച്ചയുണ്ടായി. ജൂണിലെ അവസാന ആഴ്ചയിൽ മാത്രം 21000 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നത്. 379 വസ്തുക്കളും , 1990 ഫ്ലാറ്റുകളും വില്ലകളുമാണ് വിറ്റുപോയത്.

ഏറ്റവും ഉയർന്ന നിരക്കിലുള്ള ആദ്യ മൂന്ന് വിൽപന നടന്നത് പാം ജുമൈറയിലാണ്. 170 കോടിയിലധികം രൂപയുടെ കൈമാറ്റമാണ് നടന്നത്. സെയ് ഷുഐബ്-3 ൽ126 കോടിയിലധികം രൂപയ്ക്കാണ് സ്ഥലം വിറ്റുപോയത്. അൽ ഹെബിയ-5ൽ 205 ക്രയവിക്രയങ്ങൾ നടന്നു. ജബൽ അലിയാണ് രണ്ടാം സ്ഥാനത്ത്. 68 ഇടപാടുകളാണ് ഇവിടെ നടന്നത്.

വില്ലകളുടെയും അപ്പാർട്മെന്റുകളുടെയും കൂട്ടത്തിൽ ഏറ്റവും ഉയർന്ന മൂല്യത്തിനുള്ള ഇടപാടുകൾ നടന്നത് ബുർജ് ഖലീഫയിലാണ്. 1400 കോടിയിലധികം രൂപയ്ക്കാണ് ഇവിടെ ഒരു അപ്പാർട്മെന്റ് വിറ്റുപോയത്. ഇത്തരത്തിൽ മൂന്ന് ഇടപാടുകളാണ് ഇവിടെ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com