സന്തോഷ് ട്രോഫി താരം പി.എന്‍. നൗഫല്‍ തിരുവമ്പാടിക്ക് സ്വീകരണം നല്‍കി

doha-thiruvampadi
SHARE

ദോഹ ∙ ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ താരം നൗഫല്‍ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തിരുവമ്പാടി വെല്‍ഫെയര്‍ കമ്മറ്റി(ക്യുടിഡബ്ല്യൂസി) സ്വീകരണം നല്‍കി.

  സഫാരി മാളില്‍ നടന്ന ചടങ്ങ് ഷറഫ്.പി.ഹമീദ് ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ്  ആക്ടിങ് പ്രസിഡന്റ്  വിനോദ് നായര്‍ മുഖ്യാതിഥിയായിരുന്നു 

ഷാജുദ്ധീന്‍ സുബൈബാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സിദ്ദീക്ക് കെന്‍സ, സുനില്‍ പി എം എന്നിവര്‍ ചേര്‍ന്ന്  നൗഫലിനെ പൊന്നാട അണിയിച്ചു. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഫുട്‌ബോള്‍ രിഹല നൗഫലിന് ഉപഹാരമായി നല്‍കി. 

   

ജനറല്‍ കണ്‍വീനര്‍ ഷംസുദ്ധീന്‍ സ്‌കൈ വേ, വൈസ് പ്രസിഡന്റ് സുനില്‍.പി.എം, സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അമീന്‍ എം.എ കൊടിയത്തൂര്‍, ആര്‍ ജെ രതീഷ്, സക്കീര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഇല്യാസ് ചോലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹ്സിന്‍ തളിക്കുളം സംവിധാനം ചെയ്ത ഫിഫ ഖത്തര്‍ ലോകകപ്പിന്റെ ആശംസാ  ഗാനത്തിന്റെ പ്രകാശനവും പി.എന്‍.നൗഫല്‍ നിര്‍വഹിച്ചു. മുഹ്സിന്‍ തളിക്കുളത്തിനു സ്‌നേഹോപഹാരം നൗഫല്‍ കൈമാറി. 

പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സൈനും ആബിദീന്‍, മുഹമ്മദ് ഷാദില്‍ എന്നീ വിദ്യാർഥികളെയും ചടങ്ങില്‍ അനുമോദിച്ചു. ഗായകരായ ഫാസില്‍ റഹ്‌മാന്‍, ഹിബ ബദറുദ്ധീന്‍, ഹനീസ് ഗുരുവായൂര്‍  തുടങ്ങിയവര്‍ ഒരുക്കിയ ഗാനവിരുന്നും കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്‌കൈവേ, കെന്‍സ ഗ്രൂപ്പുകളുടെ സഹകരണത്തിലാണ് സ്വീകരണം നല്‍കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS