ADVERTISEMENT

മിന ∙ ഹജ് സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ സൗദി എയർഫോഴ്‌സ് അറിയിച്ചു. പൊതു സുരക്ഷയ്ക്കും, മറ്റ് സർക്കാർ മേഖലകൾക്കു പിന്തുണ നൽകുന്നതിനും പുറമേ വിശുദ്ധ സ്ഥലങ്ങളുടെ വ്യോമാതിർത്തി നിയന്ത്രിക്കുക കൂടി ചുമതലയിലുണ്ട്.  

സുരക്ഷാ ട്രാഫിക് പദ്ധതികൾ പിന്തുടരുന്നതിനും മക്കയിലെ സോർട്ടിങ് പോയിന്റുകള്‍ നിരീക്ഷിക്കുന്നതിനും ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് വ്യോമസേന പ്രവർത്തിക്കുന്നു.  ഹജ് കർമങ്ങളുടെ ടെലിവിഷൻ കവറേജിൽ വ്യോമസേനയും മാധ്യമ മന്ത്രാലയത്തെ പിന്തുണയ്ക്കുന്നുണ്ട്.

royal-saudi-air-force-2

ഹജ് സീസണിൽ പങ്കെടുക്കുന്ന എയർഫോഴ്‌സ് ഗ്രൂപ്പിന്റെ കമാൻഡർ കേണൽ പൈലറ്റ് ഖാലിദ് ബിൻ അബ്ദുല്ല അൽ മുതൈരിയാണ്. 24 മണിക്കൂറും നൂതന സാങ്കേതികവിദ്യകളുള്ള നിരവധി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പൊതു സുരക്ഷയെ പിന്തുണയ്ക്കാൻ വ്യോമസേന പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടകരുടെ സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com