ADVERTISEMENT

ദുബായ്∙ബലിപെരുന്നാള്‍ പ്രമാണിച്ചു പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു യൂണിയന്‍ കോപ്. ആയിരത്തിലേറെ അടിസ്ഥാന ഭക്ഷ്യ, ഭക്ഷ്യേതര, നിത്യോപയോഗ വസ്‍തുക്കള്‍ക്ക് 60 ശതമാനത്തിലധികം വിലക്കുറവാണ് ഇൗ മാസം 16 വരെ ലഭ്യമാവുക. 

 

ദുബായ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിയന്‍ കോപ് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും സ്‍മാര്‍ട് ഓണ്‍ലൈന്‍ സ്റ്റോറിലും (ആപ്) ആനുകൂല്യങ്ങള്‍ ലഭിക്കും.  ബലി പെരുന്നാള്‍ കാലയളവില്‍ സ്‍മാര്‍ട് ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ നല്‍കുന്ന എല്ലാ ഓര്‍ഡറുകള്‍ക്കും 'ഡെലിവറി' സൗകര്യവും ലഭിക്കുമെന്നു യൂണിയന്‍ കോപ് ഹാപ്പിനെസ് ആൻഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ, സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 

 

അടിസ്ഥാന ഭക്ഷ്യ, നിത്യോപയോഗ വസ്‍തുക്കളായ അരി, മാംസം, പൗള്‍ട്രി, കാന്‍ഡ് ഫുഡ്, പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് ഉൽപന്നങ്ങള്‍ തുടങ്ങിയവയ്‍ക്കായിരിക്കും ഡിസ്‍കൗണ്ട് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  പഴ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്രൂട്ട് ബാസ്‍കറ്റ് മിതമായ വിലയില്‍ ഇത്തവണയും ലഭ്യമാക്കും. പെരുന്നാള്‍ കാലത്ത് ആവശ്യത്തിലുണ്ടാവുന്ന വർധനവ് കണക്കിലെടുത്തു മാംസത്തിനു പ്രത്യേകം വിലക്കുറവ് ലഭ്യമാക്കുന്നതാണ്. ഉൽപന്നങ്ങള്‍ ലഭ്യമാക്കാന്‍ വിതരണക്കാരുമായും അംഗീകൃത ഏജന്റുമാരുമായും വ്യാപാരികളുമായും യൂണിയന്‍ കോപ് കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സ്‍മാര്‍ട് ഓണ്‍ലൈന്‍ സ്റ്റോറിലും എല്ലാ പ്രൊമോഷനല്‍ ഓഫറുകളോടും കൂടി ഓര്‍ഡറിങ് സൗകര്യം ലഭ്യമാണ്.  'എക്സ്പ്രസ് ഡെലിവറി', യൂണിയന്‍ കോപ് സ്റ്റോറുകളില്‍ നിന്നുള്ള 'ക്ലിക്ക് ആന്‍‍ഡ് കളക്ട്' സേവനങ്ങളും ബള്‍ക്ക് പര്‍ച്ചേസുകള്‍ക്കുള്ള ഓഫറുകള്‍ തുടങ്ങിയവയും ഓണ്‍ലൈന്‍ ഷോപ്പിങിന് സഹായകമാവുന്ന മറ്റ് സേവനങ്ങളും ലഭ്യമാവും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ക്യാംപെയിനുകള്‍ പ്രഖ്യാപിക്കുകയെന്ന യൂണിയന്‍ കോപിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണിത്. 

 

ഒപ്പം ഉന്നത ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങള്‍ ഏറ്റവും മത്സരക്ഷമമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പിന്തുണയ്‍ക്കാനും ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സാമൂഹിക - സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു കൂടി അനുഗുണമായ തരത്തിലാണ് ഇളവുകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com