ADVERTISEMENT

ജിദ്ദ ∙ ഹജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 141,000 തീർഥാടകർ മക്കയിൽ നിന്ന് മദീനയിൽ എത്തി. ആയിരക്കണക്കിന് തീർഥാടകർ മദീനയിൽ നിന്ന് അതാത് രാജ്യങ്ങളിലേക്ക് പുറപ്പെട്ടതായും 69,000 ത്തിലേറെ പേർ വിശുദ്ധ നഗരത്തിൽ തന്നെ തുടരുന്നതായും മന്ത്രാലയ കണക്കുകൾ വെളിപ്പെടുത്തി.

മദീനയിലെ പ്രവാചക പള്ളിക്ക് സമീപം  സ്ഥിതി ചെയ്യുന്ന പ്രവാചകന്റെ ജീവചരിത്രത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും രാജ്യാന്തര  പ്രദർശനവും മ്യൂസിയവും  ഒട്ടേറെ തീർഥാടകർ സന്ദർശിച്ചു. 24 മണിക്കൂറും തുറന്നിരിക്കുന്ന മ്യൂസിയം വിവിധ ഭാഷകളിൽ മുഹമ്മദ് നബിയെ പരിചയപ്പെടുത്തുന്നുണ്ട്.

ഈ വർഷം പത്തു ലക്ഷം പേർക്ക് ഹജ് ചെയ്യാൻ സൗദി അനുവദം നൽകിയിരുന്നു. കോവിഡ്  നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം ആദ്യമായാണ്  വിദേശ തീർഥാടകരെ സൗദി  സ്വാഗതം ചെയ്തത്.

English Summary : 141000 pilgrims arrive in Madinah after completing Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com