ഒറ്റത്തവണ ഉപയോഗ പ്ലാസിറ്റിക് ബാഗ് നിരോധനം; മാറ്റം ഗുണപരം

plastic-bag
SHARE

ദുബായ്∙ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്തിയതിനോട് ഉപഭോക്താക്കളില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 

ഉപഭോക്താക്കള്‍ ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പുനരുപയോഗിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഭൂരിപക്ഷം ഉപഭോക്താക്കളും ഉന്നത ഗുണനിലവാരമുള്ളതും പലതവണ ഉപയോഗിക്കാവുന്നതുമായ ബാഗുകളാണ് യൂണിയന്‍ കോപില്‍ നിന്നു വാങ്ങുന്നത്. ഇതു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു തന്നെ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങേണ്ട ആവശ്യകത ഇല്ലാതാക്കുന്നു. യൂണിയന്‍ കോപ് നടത്തിയ ബോധവത്കരണ പരിപാടികളുടെ പൂര്‍ത്തീകരണമാണ് ഉപഭോക്താക്കളുടെ നിലപാടിലുള്ള ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരത ഉറപ്പാക്കാനുള്ള പ്രധാന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണിത്. പരിസ്ഥിതിക്ക് നാശം വിതയ്ക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ച് സുസ്ഥിരമായ ജീവിത ശൈലി സ്വീകരിക്കുന്നതിലൂടെ പരിസ്ഥിതിയേയുംഅതിന്റെ വൈവിദ്ധ്യത്തെയും സംരക്ഷിക്കാന്‍ സഹായിക്കുകയെന്ന ആഹ്വാനം കൂടിയാണിത്.

 പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം മുതല്‍ തന്നെ ഉന്നത നിലവാരത്തിലുള്ള പരിസ്ഥിതി  സൗഹാര്‍ദപരമായ പകരം സംവിധാനങ്ങള്‍ യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. 12 പേപ്പര്‍ ബാഗുകള്‍ 21 ദിര്‍ഹത്തിനും 3.26 ദിര്‍ഹത്തിന് തുണി ബാഗുകളും ലഭ്യമാക്കി. തുണി ബാഗുകള്‍ ഉപഭോക്താക്കള്‍ക്കു പല തവണ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നവയാണ്. ഇവയുടെ വിലകൾ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പൊതുവെ മിതമായ വിലയില്‍ തന്നെയാണ് ഇവ ലഭ്യമാക്കുന്നതും.

English Summary : Reduction of single-use plastic bag made a positive and significant impact– Union Coop

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}