ADVERTISEMENT

ദോഹ∙ സിബിഎസ്ഇ 10, 12-ാം ക്ലാസ് പരീക്ഷയില്‍ ബിർള പബ്ലിക് സ്‌കൂളിനു നൂറുമേനി വിജയം. പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ  511 പേരും പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷ എഴുതിയ  405 പേരും വിജയിച്ചു. 

birla-public-school-class-10th

പത്താം ക്ലാസ് വിജയികള്‍

99 ശതമാനം മാര്‍ക്കോടെ നിഹാല്‍ ആഷിക് മതിലകത്ത് വീട്ടില്‍ സ്‌കൂളില്‍ ഒന്നാം സ്ഥാനം നേടി. 98.80 ശതമാനം മാര്‍ക്കോടെ ആര്‍ദ്ര സുനില്‍, ഫറ നസീര്‍ ഷീസ്, ആരിഷ് അരവിന്ദ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 98.60 ശതമാനം മാര്‍ക്കോടെ നിധി ലക്ഷ്മി റോയ് ആണു മൂന്നാം സ്ഥാനത്ത്. 57 വിദ്യാര്‍ഥികള്‍ 5 വിഷയങ്ങളിലും എവണ്‍ ഗ്രേഡും കരസ്ഥമാക്കി. 

പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍

സ്‌കൂളില്‍ ഓവര്‍ ഓള്‍ ടോപ്പറും സയന്‍സ് വിഭാഗത്തില്‍ 98 ശതമാനം മാര്‍ക്കുമായി ആദിത്യ ഗുപ്ത ഒന്നാംസ്ഥാനത്തും രണ്ടാം സ്ഥാനത്ത് കിഷന്‍ ഗാന്ധി (97.80 ), മൂന്നാം സ്ഥാനത്ത് അഭിറാം സുരേഷ് (97.20) എന്നിവരുമാണ്. കൊമേഴ്‌സ് വിഭാഗത്തില്‍ 97.40 ശതമാനം മാര്‍ക്കോടെ മുഹമ്മദ് സഹല്‍ ഒന്നാം സ്ഥാനവും പാര്‍വതി രാജേഷ് നായര്‍ (96.40) രണ്ടാം സ്ഥാനവും ആന്റണി വിന്‍സന്റ് (95.20) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹ്യൂമാനിറ്റീസില്‍ 97.20 ശതമാനം മാര്‍ക്കോടെ ജൂയി ബലിഗ, ഷായ്മന്റി ഭൗമിക്  എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനത്ത് ആന്‍ഡ്രിയ ജിനോ (95.80), മൂന്നാം സ്ഥാനത്ത് ലിയോ അബു കുര്യന്‍ (95.60) എന്നിവരുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com