ADVERTISEMENT

മക്ക ∙ അമുസ്‌ലിം മാധ്യമ പ്രവർത്തകനെ മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ അനുവദിച്ചുവെന്നാരോപിച്ച് സൗദി പൗരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളുടെ പവിത്രത മാനിക്കാൻ താമസക്കാരോട് സൗദി അഭ്യർഥിച്ചു.

മക്ക മദീന പള്ളി കാര്യങ്ങളുടെ ജനറൽ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾറഹ്മാൻ അൽ സുദൈസ് വിശുദ്ധ സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. രണ്ട് വിശുദ്ധ പള്ളികളുടെ പവിത്രത രാജ്യത്തിന് മറികടക്കാൻ കഴിയാത്ത രേഖയാണെന്നും ഏതെങ്കിലും ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലേക്ക് വരുന്ന വിദേശികൾ രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് അധികൃതർ പറഞ്ഞു. പ്രത്യേകിച്ച് മക്കയിലെ മസ്ജിദുൽ ഹറമിന്റെയും മദീനയിലെ പ്രവാചകന്റെ പള്ളിയുടെയും കാര്യത്തിൽ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com