പാർസൽ വഴി ലഹരി കള്ളക്കടത്ത്: ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ

capital-punishment
Representative Image. Photo credit : PopTika/ Shutterstock.com
SHARE

കുവൈത്ത് സിറ്റി ∙ ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിപണിയിൽ 11,000 കുവൈത്ത് ദിനാർ (ഏതാണ്ട് 28 ലക്ഷത്തിലേറെ രൂപ) മൂല്യമുള്ള ലഹരി മരുന്നാണ് പ്രതി കടത്താൻ ശ്രമിച്ചത്. 

കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാര്‍ഗമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയത്. ഉടൻ തന്നെ അധികൃതർ ഇയാളെ പിടികൂടി. 

ചോദ്യം ചെയ്യലിൽ ഒന്നേകാൽ കിലോ ഹാഷിഷ് കുവൈത്തിലെത്തിച്ചതായി പ്രതി സമ്മതിച്ചു. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതിരിക്കാൻ ചോക്കലേറ്റ് ബോക്‌സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി.

English Summary: Indian sentenced to death by hanging for smuggling drugs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}