ADVERTISEMENT

ദോഹ∙മധുരിക്കും ഈന്തപ്പഴക്കാലത്തിന് തുടക്കമിട്ട് ഏഴാമത് പ്രാദേശിക ഈന്തപ്പഴ വിപണന മേളയ്ക്ക് സൂഖ് വാഖിഫിൽ ഇന്ന് തുടക്കമാകും.

സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്‌ക്വയറിൽ നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പാണ് വിപണന മേള നടത്തുന്നത്. സൂഖ് വാഖിഫ് സർവീസ് സെന്ററുമായി സഹകരിച്ച് നടത്തുന്ന മേള ഓഗസ്റ്റ് 10 വരെ തുടരും.

എൺപതിലധികം പ്രാദേശിക ഈന്തപ്പഴ ഉൽപാദക ഫാമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. വ്യത്യസ്ത ഇനങ്ങളിലുള്ള ഉയർന്ന ഗുണമേന്മയിലുള്ള ഈന്തപ്പഴങ്ങളാണ് മേളയിലുണ്ടാകുക. 

 പ്രാദേശിക ഈന്തപ്പഴ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വിൽപനക്കാണ് മേളയിലൂടെ അവസരമൊരുക്കുന്നത്. ദിവസവും ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 9.00 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 10.00 വരെയുമാണ് മേള. സന്ദർശകർ ഫെയ്‌സ് മാസ്‌ക് ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതലുകൾ പാലിക്കണം.

English Summary :7th Local Dates Festival kicks off in Souq Waqif on Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com