ADVERTISEMENT

ദോഹ∙ അവധിക്കാലം ആഘോഷിക്കുന്നവർക്കിടയിൽ ഉല്ലാസ ബോട്ട് സവാരികൾക്ക് പ്രിയമേറുന്നു.

കടുത്ത വേനലിലും ഉല്ലാസ ബോട്ടുകൾ വാടകയ്ക്ക് എടുത്ത്  യാത്ര ചെയ്യുന്നവരിൽ സ്വദേശികളും പ്രവാസികളും ധാരാളം. അതുകൊണ്ടു തന്നെ ആഡംബര നൗകകളും ബോട്ടുകളും വാടകയ്ക്ക് കൊടുക്കുന്ന മേഖലയുടെ ഡിമാൻഡും വർധിച്ചു തുടങ്ങി. കുടുംബങ്ങൾ, സുഹൃത്തുക്കളും രാജ്യത്തെത്തുന്ന സന്ദർശകരിലും ഒട്ടുമിക്കവരും കടൽ യാത്രയാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. 

വൈകുന്നേരം മുതൽ അർധരാത്രി വരെ ഉല്ലാസ ബോട്ട് യാത്രക്കാർ സജീവമാണ്. യാത്രക്കൊപ്പം വാട്ടർ സ്‌പോർട്‌സ്, ബാർബിക്യൂ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന ഏജൻസികളുമുണ്ട്. 

ലോകകപ്പിന് മുന്നോടിയായി ദോഹ തുറമുഖത്തെ ഗ്രാൻഡ് ടെർമിനൽ തുറക്കുന്നതോടെ കപ്പൽ, ആഡംബര-ഉല്ലാസ നൗകകൾ എന്നീ മേഖലകളുടെ വളർച്ചയ്ക്കും ആക്കം കൂടും. പ്രതിദിനം 12,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടെർമിനലിൽ 2 ബെർത്തുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com