ADVERTISEMENT

മസ്കത്ത്∙ പേമാരിയിൽ താറുമാറായ ഒമാനിലെ വിവിധ മേഖലകളിൽ ശുചീകരണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. കടപുഴകിയ മരങ്ങളും വൈദ്യുത പോസ്റ്റുകളും നീക്കം ചെയ്തു.

 

റോഡുകളിൽ നിന്നു പാറക്കഷണങ്ങളും ചെളിയും നീക്കം ചെയ്തുവരികയാണ്. പല റോഡുകളും ഭാഗികമായി തകർന്നു. വൈദ്യുതി ബന്ധവും ജലവിതരണവും പുനഃസ്ഥാപിച്ചു. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം താഴ്ന്നു തുടങ്ങി. മലയോരമേഖലകളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെയും താമസക്കാരെയും ഹെലികോപ്റ്ററിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

 

മുസണ്ടം ഗവർണറേറ്റിലെ വൈദ്യുത നിലയത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാങ്കേതിക വിദഗ്ധരെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്.നവീകരണ ജോലികൾക്കു  സന്നദ്ധ പ്രവർത്തരും രംഗത്തിറങ്ങി. അതേസമയം, വാദികളിലെയും മലനിരകളിലെയും നീരൊഴുക്ക് കുറഞ്ഞിട്ടില്ല.

 

വാദികൾക്കു കുറുകെ കടക്കാൻ ശ്രമിക്കരുതെന്നും മലയോര മേഖലകളിൽ നിന്നു വിട്ടുനിൽക്കണമെന്നു പൊലീസ് നിർദേശിച്ചു. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ബുറൈമി, വടക്കൻ ഷർഖിയ, മസ്കത്ത്, ദാഖ് ലിയ, ദാഹിറ, മുസണ്ടം മേഖലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com